നോയിഡ: ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി. നോയിഡ സെക്ടർ 81 മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഗൗതം ബുദ്ധ നഗറിൽ ഹരോലയിലെ താമസക്കാരനായ രവി എന്ന ഇരുപത്തൊമ്പതുകാരനാണ് ജീവനൊടുക്കിയത്.
മദ്യപാനത്തിന്റെ പേരിൽ ഭാര്യയുമായുള്ള വഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരം മദ്യപാനിയായിരുന്നു രവി. ഇതിന്റെ പേരിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കിനൊടുവിൽ വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ രവി രാത്രിയോടെ നിറഞ്ഞൊഴുകുന്ന അഴുക്കുചാലിലേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ രവിക്കുവേണ്ടി തിരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പൊലീസ്, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിറ്റേന്ന് പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മദ്യപാനത്തെച്ചൊല്ലിയുള്ള തർക്കമല്ലാതെ വീട്ടിൽ മറ്റുപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് രവിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞത്. ഇവർക്ക് കുട്ടികളുണ്ടോ എന്ന വ്യക്തമല്ല.
മരണത്തിൽ രവിയുടെ ബന്ധുക്കളും സംശയം ഉന്നയിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
A 29-year-old man, Ravi, committed suicide by jumping into an overflowing drain near Noida Sector 81 Metro Station following a dispute with his wife over his alcohol consumption. His body was recovered the next morning after an extensive search by police and disaster relief teams. Police have launched an investigation into the incident and are awaiting the post-mortem report.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |